ജി എം എൽ പി സ്കൂൾ, പൂനൂർ. 
 


 


                     ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ . ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്. 
പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്ത് എസ്.എസ്.എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 
വിദ്യാലയത്തിൽ ഇപ്പോൾ 410  വിദ്യാർത്ഥികളും 13 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയുമുണ്ട് . നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ത്യാഗ പൂർണമായ സഹകരണം കൊണ്ട്  ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളതും മികച്ചതുമായ ഒരു സ്ഥാപനമായി മാറാൻ ഈ  വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.
    പാഠ്യ പാഠ്യഅനുബന്ധ പ്രവർത്തനങ്ങളിലുള്ള മുന്നേറ്റം കാരണം ഈ വിദ്യാലയത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും കൂടിക്കൂടി വരുന്നു.2020ഫെബ്രുവരിയിൽ നടന്ന എൽ എസ് എസ് പരീക്ഷയിൽ 17 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്ന് സ്‌കോളർഷിപ്പിന്  അർഹത നേടിയെന്നത് നാടിനും സ്‌കൂളിനും ഏറെ അഭിമാനം നൽകുന്നു. 

M K Abdurahiman
Headmaster
Phone: 9495143688